വാരിക്കുഴിയിലെ കൊലപാതകം സിനിമയാകുന്നു | filmibeat Malaylam

2017-12-18 622

Varikkuzhiyile Kolapathakam Went On Floors

വാരിക്കുഴിയിലെ കൊലപാതകം എന്ന പേര് മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ഒപ്പം ഹിച്ച് കോക്ക് കഞ്ഞിക്കുഴി എന്ന നോവലിസ്റ്റിനെയും. നമ്പർ 20 ട്വൻറി മദ്രാസ് മെയില്‍ എന്ന ജോഷി ചിത്രത്തിലാണ് ഈ നോവലിനെപ്പറ്റി പരാമർശമുള്ളത്. 27 വര്‍ഷത്തിനിപ്പുറം വാരിക്കുഴിയിലെ കൊലപാതകം സിനിമയാകുകയാണ്. എന്നാല്‍ നമ്പര്‍ 20 മദ്രാസ് മെയിലിലെ ഹിച്ച് കോക്കിന്റെ നോവലും വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രവും തമ്മിലുള്ള ബന്ധം പേരില്‍ ഒതുങ്ങുന്നു. മണിയന്‍പിള്ള രാജുവായിരുന്നു ഹിച്ച് കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രമായി എത്തിയത്.നവാഗതനായ രജിഷ് മിഥിലയാണ് വാരിക്കുഴിയിലെ കൊലപാതകം എന്ന പേരില്‍ സിനിമ സംവിധാനം ചെയ്യുന്നത്. രജിഷ് തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയില്‍ ആരംഭിച്ചു കഴിഞ്ഞു. അമിത് ചക്കാലയ്ക്കലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച നമ്പര്‍ 20 മദ്രാസ് മെയിലുമായി വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിന് ഒരു ബന്ധമുണ്ട്. മമ്മൂട്ടി എന്ന നടനായി അതിഥി വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.